മുഹമ്മദ് സ്മാരക വായനശാല
"വാക്കുകളുടെ സംഗീതം ഞാന്‍ പഠിച്ചത് പരപ്പനങ്ങാടിയില്‍നിന്നായിരുന്നു. അതിന് പ്രചോദനമേകിയത് ഇവിടുത്തെ മുഹമ്മദ് സ്മാരക വായനശാലയാണ്" എന്‍ പി മുഹമ്മദ് (സാഹിത്യ വിചാരം പുറത്തിറക്കിയ എന്‍പി പതിപ്പില്‍നിന്ന്) കഥയുടെ കാണാദൂരത്തേക്ക് കണ്‍തുറന്ന എഴുത്തുകാരന്‍ പരാമര്‍ശിച്ച പരപ്പനങ്ങാടി മുഹമ്മദ് സ്മാരക വായനശാലയിലെ അക്ഷരവെട്ടത്തിന് തെല്ലും മങ്ങലേറ്റിട്ടില്ല. അറിവിന്റെ പുതിയ ലോകം തേടിയെത്തുന്നവരാല്‍ സമ്പന്നമാണിവിടം. കേരളത്തില്‍ രൂപംകൊണ്ട ആദ്യ വായനശാലകളിലൊന്നാണിത്. മലയാളഭാഷ നിഷിദ്ധമെന്ന് പ്രചരിപ്പിക്കപ്പെട്ട വേളയിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ 1933 ഡിസംബര്‍ 13ന് വായനശാലക്ക് തുടക്കമിട്ടത്. പരപ്പനങ്ങാടിയിലെ ആദ്യ മുസ്ലിംബിരുദധാരിയായ കിഴക്കിനിയകത്ത് മുഹമ്മദിന്റെ സ്മരണക്കായാണ് ലൈബ്രറി സ്ഥാപിച്ചത്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ സുഹൃത്തായിരുന്നു അദ്ദേഹം. മദ്രാസ് ലോകോളേജില്‍നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. പ്രാക്ടീസ് തുടങ്ങുന്നതിന്റെ തലേദിവസമായിരുന്നു മരണം. മുസ്ലിം യുവജന സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന കോയക്കുഞ്ഞിനഹ. മുന്‍മന്ത്രി അവുക്കാദര്‍കുട്ടി നഹ, സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് നഹ, കെപിഎച്ച് മുഹമ്മദ്നഹ, മുന്‍ എംഎല്‍എ സി പി കുഞ്ഞാലിക്കുട്ടിക്കേയി തുടങ്ങിയവര്‍ ചേര്‍ന്നാണ് അഞ്ചപ്പുരയിലെ പീടികമുറിയില്‍ വായനശാലക്ക് രൂപം നല്‍കിയത്. 1952ല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കിഴക്കിനിയകത്ത് കമ്മുക്കുട്ടി നഹ സൗജന്യമായി നല്‍കിയ കെട്ടിടത്തിലേക്ക് മാറി. ഉപ്പ ജയിലിലായതോടെയാണ് എന്‍ പി മുഹമ്മദിന്റെ കുടുംബം കോഴിക്കോട് കുണ്ടുങ്ങല്‍നിന്ന് പരപ്പനങ്ങാടിയിലെത്തിയത്. പരപ്പനങ്ങാടി ടൗണ്‍ ജിഎംഎല്‍പി സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്ന എന്‍ പി വായനലോകത്തേക്ക് ആകര്‍ഷിക്കപ്പെട്ടത് മുഹമ്മദ് വായനശാലയിലൂടെയാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ വളര്‍ന്നപ്പോഴും തന്റെ പഴയതട്ടകത്തില്‍ അദ്ദേഹം പലപ്പോഴും എത്തിയിരുന്നു. നെടുവ ഹെല്‍ത്ത് സെന്ററില്‍ ഫാര്‍മസിസ്റ്റായിരുന്നകാലത്ത് യു എ ഖാദറും ഇവിടെ നിത്യ സന്ദര്‍ശകനായിരുന്നു. വായനശാലാ പ്രവര്‍ത്തകരെ കഥാപാത്രങ്ങളാക്കി "പറിച്ചുനടല്‍" എന്ന പേരില്‍ ഇദ്ദേഹം കഥ എഴുതിയിട്ടുണ്ട്. റഷീദ് പരപ്പനങ്ങാടി, ടൈലര്‍ അബ്ദുള്‍ഖാദര്‍ എന്നിവരെയാണ് യു എ ഖാദര്‍ കഥാപാത്രങ്ങളാക്കിയത്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ കേളപ്പന്‍, സി എച്ച് മുഹമ്മദ്കോയ, മുന്‍ സ്പീക്കര്‍ കെ എന്‍ സീതി സാഹിബ്, എ പി പി നമ്പൂതിരി തുടങ്ങിയവരും വായനശാല സന്ദര്‍ശിച്ചവരില്‍പ്പെടും. കെട്ടിട വിപുലീകരണം റെയില്‍വേയുടെ അനുമതി ലഭിക്കാത്തതിനാല്‍ നീണ്ടുപോവുന്നത് വായനശാലാ പ്രവര്‍ത്തകരെ അലട്ടുന്നു. കെ വി മുഹമ്മദ് ഹസനാണ് നിലവിലെ പ്രസിഡന്റ. സെക്രട്ടറി എ നിധിന്‍

No comments:
Post a Comment